കിഴുവിലം ഗ്രാമപഞ്ചായത്തിലെ പുരവൂര്‍ഗവണ്‍മെന്റ് എസ്. വി. യു.പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ഹൈടെക് ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം വി. ശശി എം.എല്‍.എ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.81 കോടി രൂപ വിനിയോഗിച്ചാണ് ബഹുനില മന്ദിരം നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ സ്്കൂളുകളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. മൂന്ന് നിലകളുള്ള ഹൈടെക് മന്ദിരത്തില്‍ ഓഫീസ് റൂം, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍, സ്റ്റാഫ് റൂം, ശുചിമുറി എന്നിവ ഉള്‍പ്പെടുന്നു.
കിഴുവിലം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വി.ശശി എം.എല്‍.എ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഇവിടെനിന്നും ലഭ്യമാക്കുമെന്നും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തുക അനുവദിക്കുമെന്നും എം.എല്‍.എ പറഞ്ഞു. 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക. പുതിയ കെട്ടിട നിര്‍മ്മാണത്തോടെ ഇ -ഹെല്‍ത്ത്, ഇ- സഞ്ജീവനി തുടങ്ങിയ സേവനങ്ങള്‍ഇവിടെ ആരംഭിക്കാനാകുമെന്ന്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മനോന്മണി പറഞ്ഞു.
ഇരു സ്ഥലങ്ങളിലും നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി.സി, കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ശ്രീകണ്ഠന്‍ നായര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.