ആറ്റിങ്ങൽ : കോരാണിയിൽ മരം കടപുഴകി റോഡിന് കുറുകെ വീണ് വൈദ്യുതി ലൈൻ തകർന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. പണയിൽവീട്ടിൽ സത്യൻ എന്നയാളുടെ പുരയിടത്തിൽ നിന്ന മരമാണ് കടപുഴകി റോഡിന് കുറുകെ വീണത്.സമീപത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് ഉണ്ടായിരുന്നെങ്കിലും വീടിനു മുകളിൽ മരം വീഴാതിരുന്നതിനാൽ അപകടം ഒഴിവായി. മാത്രമല്ല സമീപത്തെ ശ്രീമതിയുടെ വീട്ടിനോട് ചേർന്നാണ് മരം വീണത് .ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ശ്രീനാഥ്, രാഗേഷ്, രഞ്ജിത്ത്, ഷിജിമോൻ,ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റി.
