വർക്കല നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പുന്നമൂട് മാർക്കറ്റിൽ നിന്നും പഴകിയതും , പുഴുവരിച്ചതുമായ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു . തുടർന്നുള്ള പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് കിറ്റുകളും പിടിച്ചെടുക്കുകയും ബന്ധപ്പെട്ടവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു . പരിശോധനകൾക്ക് നഗരസഭ ആരോഗ്യവിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ.ടി.ആർ , അനീഷ്.എസ്.ആർ , സരിത എസ് എന്നിവർ പങ്കെടുത്തു . വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു
