ആറ്റിങ്ങൽ ഗവ: പോളിടെക്നിക്കിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് എട്ടര കോടി (850 ലക്ഷം) രൂപ അനുവദിച്ചതായി ഒ.എസ് അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിൽ ആദ്യ ഘട്ടമായ രണ്ട് കോടി രൂപ ഈ സാമ്പത്തിക വർഷം ചെലവഴിക്കാനും ഭരണാനുമതി ലഭ്യമായി. പൊതു മരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. തുടർ നടപടികൾ വേഗതയിൽ പൂർത്തീകരിച്ച് ഉടൻ നിർമ്മാണം ആരംഭിക്കും എന്ന് എം.എൽ.എ അറിയിച്ചു.
