അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിനെ ആറാം വാർഡ് ഗ്രാമ സഭ യോഗം അനുമോദിച്ചു.2021-2022 വർഷത്തെ പദ്ധതി നിർവഹണത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനത്തും, സംസ്ഥാന തലത്തിൽ നാലാം സ്ഥാനത്തും എത്താൻ ഗ്രാമ പഞ്ചയത്തിന് സാധിച്ചു. ജനകീയ അസൂത്രണം ആരംഭിച്ചിട് ആദ്യമയാണ് ഈ തീര ദേശ പഞ്ചായത്ത് അനുവദിച്ച മുഴുവൻ തുകയും ചിലവഴിക്കുന്നത്.
മാതൃക പരമായ നിരവധി പദ്ധതികൾ പോയ വർഷത്തെ പ്രോജെക്ടിൽ ഗ്രാമ പഞ്ചായത്ത് നടപ്പാക്കി. കുടി വെള്ള ക്ഷാമം പരിഹരിക്കാനുള്ള പദ്ധതി, കായൽ തീരങ്ങൾ സംരക്ഷിക്കാനും, തീര ശോഷണം തടയാനും കണ്ടൽ ചെടി കൾ നട്ട് പിടിപ്പിക്കൽ തുടങ്ങി ഒട്ടേറെ പദ്ധതി കൾ ആരംഭിക്കാൻ കഴിഞ്ഞു. ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് വി. ലൈജു അനുമോദനം ഏറ്റു വാങ്ങി.
മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് പ്രവീൺ ചന്ദ്ര ഗ്രാമ വാസികൾക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റിനെ പൊന്നാട ചാർത്തി അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ് അധ്യക്ഷ ആയിരുന്നു.