ആറ്റിങ്ങൽ: മുദാക്കലിൽ സംസ്ഥാന സർക്കാർ പൊതുമരാമത്ത് വില്ലേജ് റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപത് കോടി രൂപ ചിലവിട്ട് നിർമ്മിക്കുന്ന ആര്യൻ കുന്ന് – അമ്പലത്തും വിള, പാറയടി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം അമ്പലത്തും വിള ജംഗ്ഷനിൽ ചേർന്നു. യോഗം വി ശശി എം എൽ എ ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പള്ളിയറ ശശി അധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപാ റാണി സ്വാഗതവും, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി കരുണാകരൻ നായർ നന്ദിയും പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ , പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു, സി പി ഐ എം ലോക്കൽ സെക്രട്ടറി എം ബി ദിനേശ്, ലോക്കൽ കമ്മിറ്റി അംഗം ഉഷ അനിത കുമാർ , അയിലം സൗത്ത് ബ്രാഞ്ച് സെക്രട്ടറി ജയകുമാർ , സുജാതൻ, പുത്തൻ വിള രാജൻ, സുഭാഷ്, ജയലാൽ എന്നിവർ സംസാരിച്ചു.വി ശശി എം എൽ എ, എസ് ലെനിൻ, എം ബി ദിനേശ്, പി സി ജയശ്രീ , എ ചന്ദ്രബാബു, ഡി അനിൽ കുമാർ എന്നിവർ രക്ഷാധികാരികളായും പള്ളിയറ ശശി ചെയർമാനായും, ദീപാ റാണി ജനറൽ കൺവീനറുമായ 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.