മംഗലപുരം : തിരുവനന്തപുരം റൂറൽ ജില്ലയിലെ മംഗലപുരം , പാലോട് , പോത്തൻകോട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ മംഗലപുരം പി.എച്ച്.സി.ക്കു സമീപം എ.എസ്.ആർ മൻസിലിൽ കഞ്ചാവ് കുട്ടൻ എന്നു അറിയപ്പെടുന്ന ഷെഹിൻ( 23) നെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) ( KAAPA ) നിയമ പ്രകാരം അറസ്റ്റു ചെയ്തു.
വധ ശ്രമം , കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമം, തീവയ്പ് , കുറ്റകരമായ നരഹത്യ , കൂട്ടായ്മ കവർച്ച , അടിപിടി അക്രമം , പട്ടികജാതി – പട്ടിക വിഭാഗക്കാർക്ക് എതിരെയുള്ള അതിക്രമം , മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഷെഹിൻ മംഗലപുരം , പാലോട് , പോത്തൻകോട് തുടങ്ങിയ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട പ്രദേശങ്ങളിലെ പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയുണ്ടാക്കികൊണ്ടിരിക്കുന്നതിനാൽ പൊതുജനങ്ങളുടെ സമാധാനപരമായ ജീവിത്തിന് സംരക്ഷണം നൽകുന്നതിനായി പ്രതിയെ ഈ പ്രവർത്തനങ്ങളിൽ നിന്നും പിൻതിരിപ്പിക്കാൻ ഇയാൾക്കെതിരെ ഒരു വർഷക്കാലത്തേക്ക് നല്ല നടപ്പിനായി ബോണ്ട് നടപടികൾക്കു വിധേയമാക്കിയിരുന്നതും എന്നാൽ അതിനു ശേഷവും ഷെഹിൻ നിരവധി കേസുകളിൽ ഉൾപ്പെട്ട് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെട്ട് പൊതുജനങ്ങൾക്ക് ഭീഷണിയ യതിനെ തുടർന്ന് ഇയാൾക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചത്.
മംഗലപുരം എസ്എച്ച്ഒ സജീഷ് , എസ്.ഐ. ശ്രീനാഥ് , എ.എസ്.ഐ. ജയൻ , സി.പി.ഒ മാരായ അരുൺ , ശ്രീജിത്ത് , ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഷെഹിനെ അറസ്റ്റ് ചെയ്തത് .