Search
Close this search box.

കോടതിയിൽ നിന്നും മടങ്ങും വഴി ബീഡി വാങ്ങി നൽകിയില്ലെന്നും പറഞ്ഞ് പ്രതികൾ പോലീസുകാരെ ആക്രമിച്ചു

eiQXWN154461

കിളിമാനൂർ : കോടതിയിൽ കൊണ്ടുപോകുന്ന വഴിയിൽ പോലീസുകാരെ ആക്രമിച്ച മോഷണ കേസ് പ്രതികൾക്കെതിരെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നിരവധി പോലീസ് സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ മുഹമ്മദ് ഷാൻ, അച്ചു എന്ന് വിളിക്കുന്ന അനന്തൻ, ഷിഫാൻ എന്നിവരാണ് കടയ്ക്കൽ കോടതിയിൽ ഹാജരാക്കി മടങ്ങുന്ന വഴി കെഎസ്ആർടിസി ബസിൽ വച്ച് തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കോടതിയിൽ നിന്നും മടങ്ങും വഴി പ്രതികൾക്ക് ബീഡി വാങ്ങി നൽകിയില്ല എന്ന കാരണം പറഞ്ഞ് ബസിൽ ബഹളമുണ്ടാക്കിയ പ്രതികൾ പോലീസുകാരെ അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നു എന്ന് ബസ് യാത്രക്കാർ പറഞ്ഞു.

ബസ് കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയപ്പോൾ കൂടുതൽ പോലീസുകാർ ചേർന്ന് പ്രതികളെ വാഹനത്തിൽ നിന്നും പുറത്തിറക്കി സ്റ്റേഷനിലേക്ക് കയറ്റിയപ്പോൾ പ്രതികളിലൊരാൾ സ്റ്റേഷൻ റിസപ്ഷനിൽ ഇരുന്ന സ്റ്റേഷൻ വക ടാബ് നിലത്ത് എറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. പ്രതിക്കെതിരെ ഗവർമെൻറ് വക സാധനം നശിപ്പിച്ചതിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമത്തിനിരയായ പോലീസുകാരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. എആർ ക്യാമ്പിൽ നിന്നും വാഹനവും പകരം പൊലീസും എത്തിയാണ് പിന്നീട് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!