ആര്യനാട് :പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയ ശേഷം പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു .പാലോട് പച്ച തെങ്ങുംകോണം പുത്തന്‍ വീട്ടില്‍ ഷൈജു (47) നെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ശേഷം ഇയാള്‍ പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തില്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.പൊള്ളലേറ്റ ഇയാളെ പൊലീസുകാര്‍ ഉടന്‍ തന്നെ വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.