Search
Close this search box.

സർവീസിൽ നിന്നും വിരമിക്കുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി യാത്രയയപ്പ് നൽകി

31.05.2022 ൽ സർവീസിൽ നിന്നും വിരമിക്കുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് നടന്നു.  തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി വി എസ് ശ്യാം കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി എസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി റ്റി യു രാജീവ് സ്വാഗതം പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം അജിത്കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എസ് ഷിബു, കെ പി എസ് റ്റി എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ബിജു, യൂണിറ്റ് വൈസ് പ്രസിഡന്റ് ബി എസ് ആശ എസ് സന്തോഷ് എന്നിവർ സംസാരിച്ചു.

സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരായ എസ് രത്ന കുമാർ, എസ് അനിൽകുമാർ, എ എസ് അജയകുമാർ, ആർ സുരേഷ്, വി ജയകുമാർ, എം വേണുനായർ എന്നിവർക്ക് മൊമെന്റോയും ക്ഷേമനിധി ചെക്കും വി എസ് അജിത്കുമാർ നൽകി..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!