പെരിങ്ങമ്മലയിൽ വീടുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുണ്ടളാംകുഴി കിഴക്കുംകര വീട്ടിൽ അമൽ കൃഷ്ണനാണ‌് (26)പാലോട് പൊലീസിന്റെ പിടിയിലായത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വിരോധത്തിലാണ് പ്രതി വീട്ടിൽ അതിക്രമിച്ചു കടന്ന‌് കൊച്ചുകുട്ടികളെ ഉൾപ്പെടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത‌്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി പല സ്ഥലങ്ങളിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക‌് കടന്ന പ്രതിയെ പാലോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ‌് അറസ്റ്റ് ചെയ‌്തത‌്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തതിന് പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച രാജേഷ് കുമാർ, സ്വാതിരാജ്, പ്രതിയുടെ അമ്മാവനായ രാധാകൃഷ്ണൻനായർ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എസ്ഐമാരായ രാധാകൃഷ്ണൻ, മധുപൻ, എഎസ്ഐ അൻസാരി, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, രാജേഷ്, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.