Search
Close this search box.

കീഴാറ്റിങ്ങൽ വൈഎൽഎംയുപിഎസ് പ്രവേശനോത്സവം സംഘടിപ്പിച്ചു

ഏറെ കാലത്തെ ഇടവേളക്കുശേഷം പ്രൗഢഗംഭീരമായി കീഴാറ്റിങ്ങൽ വൈ എൽ എം യു പി എസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ അഡ്വ എ എ ഹമീദ് സ്കൂൾ പ്രവർത്തന വിശദീകരണം നടത്തി. പ്രവേശനോത്സവ ചടങ്ങിന് കടയ്ക്കാവൂർ പഞ്ചായത്ത് വാർഡ് മെമ്പർ എം ഷിജു ഭദ്രദീപം തെളിയിച്ചു. വായനാ വസന്തം പദ്ധതിയുടെ ഭാഗമായി ലഭിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച ലൈബ്രറി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീന രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന സ്വാഗതം ആശംസിച്ചു. അധ്യാപകരായ ജമീൽ, രഘുനാഥ് ശർമ, എംപിടിഎ പ്രസിഡന്റ് ആമിനാ നജീബ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!