Search
Close this search box.

മംഗലപുരം പാട്ടത്തിൽ ഗവ എൽപിഎസ്സിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു

മംഗലപുരം പഞ്ചായത്ത് തല പ്രവേശനോത്സവ് പാട്ടത്തിൽ ഗവ എൽപിഎസ്സിൽ വച്ചു നടന്നു. ചിറയൻകീഴ് എം. എൽ എ വി. ശശി ഉദ്ഘാടനം ചെയ്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണൻ കുട്ടി മടവൂർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബീന.ബി. നന്ദിയും പറഞ്ഞു.ടെക്നോപാർക്കിലെ ഐ ബി എസ് സോഫ്റ്റ് വെയറിന്റെ നേതൃത്വത്തിൽ ക്യാൻഡിൽ എന്ന സംഘടന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. മാതൃഭൂമി സീഡ്, മനോരമ നല്ല പാഠം ക്ലബ്ബ് അംഗങ്ങൾക്കുള്ള ജഴ്സി വിതരണോദ്ഘാടനം ചെയ്തു . മൂന്നാം ക്ലാസിലെ നൂറാ ഫാത്തിമ എഴുതിയ കവിതാ സമാഹാരം എം എൽ എ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ നായർ , വാർഡ് അംഗങ്ങളായ ശ്രീലത , ജയ , മീന , കരുണാകരൻ , ജുമൈല വികസന സമിതി കൺവീനർ മുഹമ്മദ് പി ടി എ പ്രസിഡന്റ് നൗഷാദ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!