കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ചിറയിൻകീഴ് നിയോജകമണ്ഡലം പ്രവർത്തക യോഗം 5/06/2022 രാവിലെ 11മണിക്ക് കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. ഗാന്ധി ദർശൻ വേദി തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാൻ പി. ജി. പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജകമണ്ഡലം ചെയർമാൻ കോരാണി വിജയൻ സ്വാഗതം പറഞ്ഞു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ സുനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡി. സി. സി. മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ. അൻസാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്, മുൻ പഞ്ചായത്ത് മെമ്പർമാരായ ജി. സന്തോഷ് കുമാർ, ബി. എസ്. ബിജുകുമാർ, ബി. സൈനാബീവി, കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് സെക്രട്ടറി പനയത്തറ ഷെരീഫ്, മൈനോരിറ്റി കോൺഗ്രസ് ബ്ലോക്ക് ചെയർമാൻ റഹിം, ഐ. എൻ. റ്റി. യു. സി. നേതാവ് ശ്യം കുമാർ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ചെയർമാനായി ജി . സന്തോഷ്കുമാറിനെയും , ജനറൽ സെക്രട്ടറിയായി എസ്. ശ്രീജിത്തിനെയും, ട്രെഷറർ ആയി സൈനാബീവിയെയും തെരെഞ്ഞെടുത്തു. സന്തോഷ്‌കുമാർ നന്ദി രേഖപ്പെടുത്തി.