Search
Close this search box.

ആറ്റിങ്ങൽ ഗവ . മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിന സന്ദേശയാത്ര സംഘടിപ്പിച്ചു

ആറ്റിങ്ങൽ : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ . മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിന സന്ദേശയാത്ര സംഘടിപ്പിച്ചു. സ്കൂൾ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സന്ദേശ യാത്രയിൽ എസ്.പി.സി , എൻ.സി.സി , ജെ.ആർ.സി. കേഡറ്റുകൾക്കൊപ്പം പരിസ്ഥിതിദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി ഇക്കോ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ആറ്റിങ്ങൽ പട്ടണം ചുറ്റി വന്നു . സ്കൂൾ പ്രിൻസിപ്പൽ അജിത എസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു . മനുഷ്യന് ആവശ്യമായതെല്ലാം നൽകുന്നത് ഭൂമിയാണ്, എന്നാൽ വിഭവങ്ങളുടെ അമിതമായ ചൂഷണവും ദുരുപയോഗവും പ്രകൃതിയുടെ , അത് വഴി മനുഷ്യന്റെ തന്നെ നാശത്തിന് കാരണമാകുന്നു എന്ന തിരിച്ചറിവ് കുട്ടികൾക്കും പൊതുസമൂഹത്തിനും ഉണ്ടാകണമെന്ന് സന്ദേശം നൽകി . ആർത്തിപൂണ്ട മനുഷ്യൻ പ്രകൃതിക്ക് നേരെ നടത്തുന്ന ചൂഷണങ്ങളുടെ പ്രതിഫലനങ്ങൾ പ്രളയമായും കാലാവസ്ഥാ വ്യതിയാനമായുമൊക്കെ മനുഷ്യൻ അനുഭവിക്കുന്നു എന്ന് പരിസ്ഥിതിദിന സന്ദേശത്തിലൂടെ ഹെഡ്മാസ്റ്റർ അനിൽകുമാർ കെ വ്യക്തമാക്കി . വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഹസീന എ കുട്ടികളുടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു . ഇക്കോ ക്ലബ്ബ് കൺവീനർ ഷീജ കുമാരി വി നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!