ഉഴമലയ്ക്കൽ :ഉഴമലയ്ക്കൽ സ്വദേശി ജോണി ഏലിയാപുരത്തിന്റെ വീട്ടിലെ ഞാവൽമരത്തിൽ നിന്ന പച്ചകായ് മുളച്ച നിലയിൽ കണ്ടെത്തി. കായുടെ അഗ്രഭാഗം പക്ഷികൾ കൊത്തിയിരുന്നു. ഇവിടെ നിന്നാണ് മുളപ്പൊട്ടിയിരിക്കുന്നത്.സാധാരണ പഴുത്ത് പാകമായ കായയുടെ വിത്ത് തറയിൽ വീണാൽ മാത്രമെ മുളയ്ക്കുകയുള്ളു. ഇരുപതു വർഷത്തിലേറെയായി മരം കായ്ക്കാൻ തുടങ്ങിയിട്ട് ഇത് ആദ്യമായാണ് ഇത്തരം കൗതുകം നിറഞ്ഞ അനുഭവം ഉണ്ടാകുന്നതെന്ന് ഉടമ പറഞ്ഞു. ഈ കൗതുക കാഴ്ച കാണാൻ നിരവധി നാട്ടുകാർ ജോണിയുടെ വീട്ടിൽ വന്നു പോകുന്നു.