കവലയൂർ : മണനാക്കിനും കവലയൂരിനും മധ്യേ മാടൻനട ജംഗ്ഷനിൽ ആർകെവി ബസ്സും കാറും കൂട്ടിയിടിച്ചു. ഇന്ന് വൈകുന്നേരം 4:40 ഓടെയാണ് അപകടം. വർക്കലയിലേക്ക് കുടുംബസമേതം പോയ മാരുതി എസ് ക്രോസ് കാറും വർക്കലയിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ആർകെവി ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആളപായമില്ലെങ്കിലും കാറിന്റെ മുൻ ഭാഗം പൂർണമായും ബസ്സിന്റെ മുൻഭാഗം ഭാഗികമായും തകർന്നു. ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ അടുത്ത ബസ്സിൽ കയറ്റി വിട്ടു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കടയ്ക്കാവൂരിൽ നിന്ന് പോലീസ് സംഭവ സ്ഥലത്തെത്തി അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചു.