Search
Close this search box.

വർക്കലയിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം

eiZSBOV33518

 

വർക്കല : വർക്കലയിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം.വർക്കല രാമന്തള്ളി കനാൽ പുറമ്പോക്കിൽ സക്കീർ മൻസിലിൽ സജീറിന്റെ കുടുംബ വീട്ടിലാണ് ഇന്ന് രാവിലെ 7 മണിയോടെ തീപിടിച്ചത്. തീ പിടിത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചു.

വീട് കത്തുമ്പോൾ 5 മാസം പ്രായമുള്ള കൈകുഞ്ഞു ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. സജീർ (24), സഹോദരൻ സക്കീർ(38) , ഇവരുടെ ഭാര്യമാർ ഉൾപ്പെടെ 6 പേർ വീട്ടിൽ ഉണ്ടായിരുന്നു. ഇവർ കുട്ടികളെയും കൊണ്ട് ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല.രശ്മി (19), അവരുടെ ബന്ധു റംസീന (25)
5 മാസം പ്രായമുള്ള കുഞ്ഞ് സമീർ,
മുഹമ്മദ് നൂഹ്‌ (5 ) എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. സജീറിന്റെ സഹോദരി ഫാത്തിമ ഇവിടെയാണ് താമസമെങ്കിലും അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. തീ കത്തുന്നത് കണ്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാർ തന്നെയാണ് ഫയർ ഫോഴ്‌സിലും വിവരം അറിയിച്ചത്. വർക്കല ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി എങ്കിലും കെട്ടുറപ്പുള്ള വീട് അല്ലാത്തതിനാൽ വീടിന്റെ ചുവരുകൾ ഇടിഞ്ഞു വീഴുകയായിരുന്നു.

ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വീട്ടിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും മൊബൈലുകളും ഉൾപ്പെടെ എല്ലാം പൂർണ്ണമായും കത്തി നശിച്ചു.

വീട്ടിലുണ്ടായിരുന്ന ഫ്രിഡ്‌ജിന്റെ ഭാഗത്ത്‌ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തതിനു കാരണമായി വീട്ടുടമസ്‌ഥൻ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!