ചിറയിൻകീഴ് :സർവ്വീസിൽ നിന്ന് വിരമിച്ച ആരോഗ്യ വകുപ്പ് സെക്രട്ടറിയ്ക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ ആദരം. നിപ്പ വൈറസിനെ അതിവേഗത്തിൽ കണ്ടെത്തി പ്രതിരോധിക്കുന്നതിൽ അതീവ ജാഗ്രത കാണിച്ചതിന് കേരള സർക്കാരിന് ലോക ജനതയുടെ അംഗീകാരം നേടിയെടുത്തതിലും ആരോഗ്യ വകുപ്പ് സെക്രട്ടറി എന്ന നിലയിൽ നിർണ്ണായ പങ്കുവഹിച്ചയാളാണ് അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ കരവാരം പഞ്ചായത്തിലെ ചാത്തമ്പറ സ്വദേശിയായ രാജീവ് സദാനന്ദൻ ഐ.എ.എസ്. 3 മാസത്തിനു മുൻപാണ് സർക്കാർ തീരുമാനപ്രകാരം പ്രത്യേക താൽപ്പര്യമെടുത്ത് ചിറയിൻകീഴ് താലൂക്കാശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനു 70 കോടി രൂപ അനുവദിപ്പിച്ചത്. നിർമ്മാണോദ്ഘാടന വേദിയിൽ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ ഐ.എ.എസിൻ്റെ പ്രത്യേക താൽപ്പര്യത്തെക്കുറിച്ച് എടുത്തു പറയുകയും ചെയ്തിരുന്നു.
സർവീസിൽ നിന്നും പടിയിറങ്ങുന്ന രാജീവ് സദാനന്ദൻ ഐ.എ.എസിന് ബ്ലോക്ക് പഞ്ചായത്തിനും താലൂക്കാശുപത്രിയ്ക്കും വേണ്ടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് ഉപഹാരം നൽകി ആദരിച്ചു. ചിറയിൻകീഴ് താലൂക്കാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഡി എസ് ശബ് ന, പി.ആർ.ഒ ശ്രുതി എന്നിവർ പങ്കെടുത്തു.