കുറ്റിച്ചൽ : ഉപയോഗിക്കാതെ സൂക്ഷിച്ച പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു. കുറ്റിച്ചൽ പച്ചക്കാട് വള്ളിമംഗലം കുന്നിൻപുറം ഫാ. സജി ആൽബിയുടെ ഇമ്മാനുവേൽ ഹൗസിലാണ് അപകടം.
ബുധൻ പകൽ 1.30 ഓടെയായിരുന്നു സംഭവം. വീടിനുപുറത്തുള്ള മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വീട്ടിൽ ആളുണ്ടായിരുന്നില്ല. ഉഗ്രശബ്‌ദംകേട്ട് നാട്ടുകാർ ഓടിക്കൂടി. കെട്ടിടം പൂർണമായും തകർന്നു. ഒരാഴ്ചമുമ്പ് എത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. നെയ്യാർ ഡാം അഗ്നിരക്ഷാ സേനയിലെ അസി. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ദിനൂപ്, കിരൺ, സുഭാഷ്, വിനീത്, ഹോം ഗാർഡ് പ്രദീപ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.