ഈ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. വി.ആർ. എ. 93 ൽ ചിന്മയ കൃഷ്ണൻ, 53 ൽ നക്ഷത്ര, 131 ൽ പാർവ്വതി, 67 എയിൽ അമ്മു, 56 ൽ അബീമി, എന്നിവരെയാണ് ഭാരവാഹികൾ വീടുകളിലെത്തി അനുമോദിച്ചത്. പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ, ട്രഷറർ ഷീജാരാജ്, വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ്, സെക്രട്ടറി ജ്യോതിലക്ഷ്മി എന്നിവരും വത്സകുമാരൻ നായർ, മഞ്ജു, ജയചന്ദ്രൻ, എ.ടി.പിള്ള, സജിത, അനിത, ധന്യ എന്നിവരും പങ്കെടുത്തു.