പുല്ലമ്പാറ : പുല്ലമ്പാറ പഞ്ചായത്തിൽ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീനാബീവി അധ്യക്ഷയായി. പ്രീതാമനോജ്, ശ്രീകണ്ഠൻനായർ, വൈ.വി.ശോഭകുമാർ, സജ്ജു, സുജാത, മിനി, സുരേഷ്‌കുമാർ, അശോക് കുമാർ, നെല്ലനാട് ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു