കാ​ട്ടാ​ക്ക​ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം വൈ​കു​ന്നു

eiJEMFV21651

കാ​ട്ടാ​ക്ക​ട: മാ​ർ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന്  പറഞ്ഞ​ കാ​ട്ടാ​ക്ക​ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം വൈ​കു​ന്നു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടാ​ക്ക​ട ച​ന്ത​യോ​ട് ചേ​ർ​ന്നു​പ​ണി​യു​ന്ന സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​നു​ബ​ന്ധ പ​ണി​ക​ൾ തീ​ർ​ന്നി​ട്ടി​ല്ല.17 കോ​ടി രൂ​പ ചെ​ല​വി​ട്ട് ആ​റു​നി​ല​ക​ളി​ലാ​യി 53.025 ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് കെ​ട്ടി​ടം​പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ഓ​ഫീ​സ്,ആ​ർ​ടി ഓ​ഫീ​സ്, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ്, സ​ബ്ട്ര​ഷ​റി, സ​ബ് ര​ജി​സ്ട്രാ​ർ, എ​ജി, ഡി​ഇ ഓ​ഫീ​സു​ക​ൾ, താ​ലൂ​ക്ക് ഇ​ക്കോ​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ കാ​ട്ടാ​ക്ക​ട​യി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​സൗ​ക​ര്യ​മു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ്, ഇ​ന്‍റ​ർ​ലോ​ക്ക് ഫ്ലോ​റിം​ഗ്, ഓ​ഫീ​സു​ക​ളു​ടെ ക്യു​ബി​ക്കു​ൾ പാ​ർ​ട്ടി​ഷ​ൻ ഇ​വ​യാ​ണ് ഇ​നി തീ​രാ​നു​ള്ള​ത്. വൈ​ദ്യു​തി, ലി​ഫ്റ്റ് എ​ന്നി​വ​യു​ടെ ജോ​ലി​യും ന​ട​ക്കു​കയാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!