വർഷങ്ങളായി തകർന്നടിഞ്ഞ ഡിപ്പോ ടാർ ചെയ്യാൻ എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം

വെഞ്ഞാറമൂട്: 3 വർഷമായി കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കുന്ന വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോ ടാർ ചെയ്യാൻ ഡി.കെ.മുരളി എം.എൽ.എ.യുടെ ആസ്തിവികസനനിധിയിൽ നിന്ന് 25ലക്ഷം രൂപ അനുവദിച്ചു.

ഒന്നരവർഷം മുൻപ്‌ ട്രാൻസ്‌പോർട്ട് വകുപ്പിൽനിന്ന്‌ ഡിപ്പോ ടാർ ചെയ്യാൻ 1,20,000 രൂപ അനുവദിച്ചു. ഈ തുകയ്ക്ക് കരാറെടുക്കാൻ ആരും വന്നില്ല. രണ്ടുലക്ഷം അനുവദിച്ചാൽ അറ്റകുറ്റപ്പണി നടത്താമെന്നാണ് കരാറെടുക്കാൻ വന്നവർ പറഞ്ഞത്.ഈ വിഷയം ട്രാൻസ്‌പോർട്ട് ചീഫ് ഓഫീസിൽ അറിയിച്ചെങ്കിലും പണമില്ലാത്തതുകൊണ്ട് പണി നടക്കാതെ കിടക്കുകയായിരുന്നു.കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് റോഡ് കൂടുതൽ പ്രശ്നമായി.നിരവധി യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. വാഹനങ്ങൾക്ക് കേടുപറ്റുന്നതും പതിവായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!