ചിറയിൻകീഴ് താലൂക്ക് ആശുപത്രി വളപ്പിൽ വൻ മരം കടപുഴകി വീണു

eiJT6OY43163

 

ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിക്ക് സമീപം നിന്ന കൂറ്റൻ ഇലഞ്ഞിമരം കടപുഴകി വീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മരം വീണ് അവിടെ ഉണ്ടായിരുന്നു വാഹനങ്ങൾക്ക് കേടുപാട് പറ്റി.സംഭവം നടക്കുമ്പോൾ വാഹനത്തിന് അകത്തുണ്ടായിരുന്ന സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അദ്ദേഹത്തിന് പരിക്കില്ല. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി  മരം മുറിച്ചുമാറ്റി. ആശുപത്രി വളപ്പിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു മരത്തിന് ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശ്രദ്ധിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!