വെഞ്ഞാറമൂട്: 3 വർഷമായി കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കുന്ന വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോ ടാർ ചെയ്യാൻ ഡി.കെ.മുരളി എം.എൽ.എ.യുടെ ആസ്തിവികസനനിധിയിൽ നിന്ന് 25ലക്ഷം രൂപ അനുവദിച്ചു.
ഒന്നരവർഷം മുൻപ് ട്രാൻസ്‌പോർട്ട് വകുപ്പിൽനിന്ന് ഡിപ്പോ ടാർ ചെയ്യാൻ 1,20,000 രൂപ അനുവദിച്ചു. ഈ തുകയ്ക്ക് കരാറെടുക്കാൻ ആരും വന്നില്ല. രണ്ടുലക്ഷം അനുവദിച്ചാൽ അറ്റകുറ്റപ്പണി നടത്താമെന്നാണ് കരാറെടുക്കാൻ വന്നവർ പറഞ്ഞത്.ഈ വിഷയം ട്രാൻസ്‌പോർട്ട് ചീഫ് ഓഫീസിൽ അറിയിച്ചെങ്കിലും പണമില്ലാത്തതുകൊണ്ട് പണി നടക്കാതെ കിടക്കുകയായിരുന്നു.കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് റോഡ് കൂടുതൽ പ്രശ്നമായി.നിരവധി യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. വാഹനങ്ങൾക്ക് കേടുപറ്റുന്നതും പതിവായി