Search
Close this search box.

വർക്കലയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ഓട്ടോയിൽ എത്തിയ സംഘം മർദ്ദിച്ചവശനാക്കി

eiVB85738224

 

വർക്കലയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മദ്യപിച്ച് ഓട്ടോയിൽ എത്തിയ സംഘം മർദ്ധിച്ചതായി പരാതി. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും പുന്നമൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഖയിസുദീന്റെ ഉടമസ്ഥതയിലുള്ള മറിയം ഫ്യൂവൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സുരേഷ് കുമാർ (55) നെയാണ് കഴിഞ്ഞദിവസം രാത്രി 10.30 ഓടെ ഓട്ടോയിൽ എത്തിയ സംഘത്തിൽ ഉള്ളവർ മർദ്ധിച്ചത്. ഓട്ടോയിൽ എത്തിയ സംഘം 70 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സംഘത്തിൽ ഉള്ള ഒരാൾ അകാരണമായി അസഭ്യം പറയുകയും കവിളിൽ കുത്തുകയും ചെയ്തു . അക്രമികൾ മദ്യപിച്ചിരുന്നതിനാൽ സുരേഷ് ഒതുങ്ങി മാറി നിൽക്കുകയായിരുന്നു . എന്നാൽ ഇയാൾ വീണ്ടും വീണ്ടും സുരേഷിന്റെ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ സുരേഷിന്റെ തലയ്ക്ക് കസേര വച്ച് അടിക്കുകയും ചെയ്ത ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു . തലയ്ക്കു സാരമായി പരുക്കേറ്റ സുരേഷ് വർക്കല തലുക്ക് ആശുപത്രിയിൽ ചികിത്സ തേടി .

കൂടെ ഉണ്ടായിരുന്ന 2 ജീവനക്കാരും ഇന്ധനം നിറയ്ക്കാൻ എത്തിയവരും സംഭവസമയം പെട്രോൾ പമ്പിൽ ഉണ്ടായിരുന്നു. ഇവർ നൽകിയ വിവരം അനുസരിച്ച് കണ്ടാൽ അറിയുന്ന 2 പേർ ആണ് അഞ്ച് അംഗ സംഘത്തിൽ ഉണ്ടായിരുന്നത് എന്നും കാണിച്ചു വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!