Search
Close this search box.

“പാത്തുമ്മയും കുട്ട്യോളും”- ബഷീർ ഫെസ്റ്റുമായ് ചെമ്പൂര് എൽ പി എസ്

 

മലയാളത്തിൻ്റെ പ്രിയ ബേപ്പൂർ സുൽത്താൻ്റെ ഓർമ്മകളിൽ ചെമ്പൂര് എൽ പി എസിൽ ബഷീർ ഫെസ്റ്റ് സംഘടിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം, കഥാവായന, പുസ്തക പരിചയം, ആസ്വാദനക്കുറിപ്പുകളുടെ അവതരണം, ബഷീറിൻ്റെ വിവിധ കൃതികളിലെ സന്ദർഭങ്ങളുടെ പുനരാവിഷ്ക്കരണം, ജീവചരിത്രക്കുറിപ്പുകളുടെ അവതരണം, ബഷീർ അനുസ്മരണ പ്രഭാഷണങ്ങൾ, പോസ്റ്റർ, ആൽബം പ്രദർശനങ്ങൾ, പ്രീ സ്കൂൾ കുട്ടികളവതരിപ്പിച്ച പാത്തുമ്മയും കുട്ട്യോളും , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുമായി സംഭാഷണം, തുടങ്ങി രസകരമായ നിരവധി പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ദിനാചരണങ്ങളൊക്കെ യാന്ത്രിക പ്രവർത്തനങ്ങളായി മാറുന്ന കാലത്ത് സർഗാത്മകവും, വൈവിധ്യവുമായ നിരവധി പ്രവർത്തനങ്ങളാണ് ഗവ: എൽ പി എസ് ചെമ്പൂരിൽ നടന്നുവരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!