Search
Close this search box.

യുനസ്കോ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകൾ അപകടഭീഷണിയിൽ

eiICCAF8430

 

യുനസ്കോ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകൾ അപകടഭീഷണിയിൽ. സൗത്ത് ക്ലിഫ് ഭാഗത്തെ കുന്നിന്റെ നടപ്പാതയോട്‌ ചേർന്നുള്ള ഭാഗം ഇന്ന് പുലർച്ചെ ഇടിഞ്ഞു വീണു. ഇടിഞ്ഞു വീണതിനോട് ചേർന്നുള്ള ഭാഗവും ഏത് നിമിഷവും അടർന്ന് വീഴാവുന്ന അസസ്ഥയിലാണ്. ഇതോടെ അപകടഭീഷണി നേരിട്ട് കൊണ്ടാണ് വിനോദസഞ്ചാരികളുടെ ഇത് വഴിയുള്ള യാത്ര.

ഏറെ വർഷങ്ങളായി കടൽക്ഷോഭത്തെയും
കാലവർഷത്തെയും അതിജീവിക്കാനാവാതെ
പാപനാശം കുന്നുകൾ തകർച്ചയുടെ
വക്കിലാണ്. തകര്‍ച്ചാ ഭീഷണി നേരിടുന്ന വര്‍ക്കല പാപനാശം കുന്നുകളെ അവഗണിക്കുന്ന നിലപാട് ആണ് അധികൃതരുടേതെന്ന് പരക്കെ പരാതി ഉയരുന്നുണ്ടെങ്കിലും നാളിതുവരെ കുന്നുകളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. തിരുവമ്പാടി മുതല്‍ ബലിമണ്ഡപം വരെയുള്ള ക്ലിഫിന്റെ മിക്ക ഭാഗങ്ങളും തകര്‍ച്ചാ ഭീഷണിയിലാണ്. 2013 ല്‍ കുന്ന് വലിയ തോതില്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്ലിഫ് സന്ദര്‍ശിക്കുകയും ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ, സെസ്, ജിയോളജി വകുപ്പ് എന്നിവ സംയുക്തമായി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത
സംരംഭപദ്ധതിയായി രാജ്യത്തെ ആദ്യ ജിയോപാർക്ക് വർക്കലയിൽ സ്ഥാപിക്കുന്നതിനും 2019 ൽ നടപടികൾ സ്വീകരിച്ചിരുന്നു. കാലാവസ്ഥ, ഭൗമശാസ്ത്രം എന്നിവയെക്കുറിച്ചുള വിശദപഠനത്തിനും കൊടുങ്കാറ്റിന്റെ ദിശ അറിയാനുള്ള ജിയോമ്യൂസിയവും ഉൾപ്പെടെയുള്ള പ്രോജക്ടിന്റെ ഭാഗമായി പാപനാശം കുന്നുകളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ടെന്നുള്ള പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ പഠനത്തിന്
അനുമതി നൽകുകയും ചെയ്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇക്കാര്യത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. കേന്ദ്ര എർത്ത് സയൻസ് സംഘത്തിന്റെ
റിപ്പോട്ടിനെ തുടർന്ന് വിശദ പഠനത്തിനായി
കേന്ദ്രസർക്കാർ ദേശീയ ഭൗമശാസ്ത്ര
പഠനകേന്ദ്രത്തിന് തുക അനുവദിക്കുകയും
ചെയ്തു. എ. സമ്പത്ത് എം.പി, വി. ജോയി
എം.എൽ.എ എന്നിവരുടെ ഇടപെടലും
ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. കർണ്ണാടകയിലെ
ഉളാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ
കടൽതീരങ്ങൾ സംരക്ഷിച്ച മാതൃകയിലാണ്
പാപനാശം കടൽതീരവും കുന്നുകളും
സംരക്ഷിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ടൂറിസം വികസന പദ്ധതികൾ ഫലം കാണുന്നില്ല എന്നതാണ് യാഥാർഥ്യം. ഇതുകൊണ്ട് തന്നെ പ്രദേശത്തെ അപകട ഭീഷണിക്ക് ശാശ്വത പരിഹാരവും ഉണ്ടാകുന്നില്ല. കാൽനട യാത്രക്കാർക്ക് കയറും കമ്പുകളും കൊണ്ട് വേലി ഒരുക്കിയും അപായസൂചന നൽകിയും നാട്ടുകാർ നടത്തുന്ന താൽക്കാലിക പ്രവർത്തനങ്ങൾ പോലും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല . അടിയന്തര നടപടികൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകണമെന്നുള്ള ആവശ്യമാണ് നാട്ടുകാരുടെ ഭാഗത്ത്‌ നിന്നുള്ളത്. വലിയ അപകടമുണ്ടാകുമ്പോൾ മാത്രമെ ഇടപെടലുണ്ടാകുകയുള്ളുവെന്ന ഭരണകൂടത്തിന്റെ നിലപാടു മാറണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!