കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവ‌ർസിയർ വിജിലൻസ് പിടിയിൽ

 

കെട്ടിടം നവീകരിക്കാൻ നിയമപരമായി അനുമതി നൽകാനാകില്ലെന്നും കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ട പഞ്ചായത്ത് ഓവ‌ർസിയർ വിജിലൻസ് പിടിയിൽ. വിളപ്പിൽ പഞ്ചായത്ത് ഓവർസിയറായ ശ്രീലത കൈക്കൂലിയായ 10000 രൂപ വാങ്ങുന്നതിനിടെയാണ് അപേക്ഷകനൊപ്പം എത്തിയ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. വിളപ്പിൽ പഞ്ചായത്തിലെ താമസക്കാരനായ അൻസാരിയുടെ പരാതിയിലാണ് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി അജയകുമാറിന്റെ നിർദ്ദേശം അനുസരിച്ച് വിജിലൻസ് സംഘം ശ്രീലതയെ അറസ്‌റ്റ് ചെയ്‌തത്.

അൻസാരിയുടെ രണ്ടുനില കെട്ടിടത്തിന് മുകളിൽ നിർമ്മാണത്തിന് അനുമതി തേടി പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ശ്രീലത ഇത് നിരാകരിച്ചിരുന്നു. പലപ്രാവശ്യം തടഞ്ഞ ശേഷം പതിനായിരം രൂപ കൈക്കൂലി ഓഫീസിൽ വച്ച് കൈമാറാൻ ശ്രീലത ആവശ്യപ്പെട്ടു. ഇതെത്തുടർന്നാണ് വിജിലൻസ് ഉദ്യോഗസ്ഥനൊപ്പം എത്തി അൻസാരി കൈക്കൂലി നൽകിയത്. പണം ശ്രീലത വാങ്ങിയ ഉടൻ വിജിലൻസ് അറസ്‌റ്റ് ചെയ്‌തു. ആറ് മാസം മുൻപ് ഇവിടെ വിജിലൻസ് റെയ്ഡ് നടന്നിരുന്നു. അന്ന് ഓവർസിയർ ശ്രീലത നിരീക്ഷണത്തിലായിരുന്നെന്ന് വിജിലൻസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!