Search
Close this search box.

കിഴുവിലം ഗ്രാമപഞ്ചായത്തിലെ മേലേച്ചിറ- പൊയ്കവിള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ

eiRD0U661282

 

കിഴുവിലം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ മേലേച്ചിറ -നെടിയവിള- പൊയ്കവിള റോഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. 15 ൽ ഏറെ കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. ഈ കുടുംബങ്ങളിലുള്ള കിടപ്പുരോഗികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നടന്നു പോകുന്നവർ റോഡിലെ ചെളിക്കുണ്ടിൽ കാൽ വഴുതി വീണ് അപകടം പറ്റുന്നത് നിത്യ സംഭവമാണ്. നിരവധി ഇരുചക്ര വാഹനങ്ങളും തെന്നി വീണ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവായി കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് മുതൽ ജില്ലാ പഞ്ചായത്തിൽ വരെ പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് ടാർ ചെയ്യാനോ, സഞ്ചാരയോഗ്യമാകും വിധം ക്രമീകരണങ്ങൾ നടത്താനോ നാളിതുവരെ പഞ്ചായത്ത് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഓട്ടോറിക്ഷകൾക്കോ കാറിനോ പോലും റോഡിലൂടെ കടന്നു പോകാൻ കഴിയാത്തത് കാരണം പ്രദേശത്തുള്ള വൃദ്ധരും ഗർഭിണികളും ഉൾപ്പെടെയുള്ളവരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഗ്രാമീണ റോഡുകളെല്ലാം വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നവീകരിക്കുമ്പോഴും ഗ്രാമപഞ്ചായത്തിന്റെ അധിനിതയിലുള്ളതും നൂറിലേറെ പേരുടെ ഏക ആശ്രയവുമായ ഈ റോഡിനെ അവഗണിക്കുന്നതിൽ ജനരോഷം ശക്തമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!