Search
Close this search box.

സുഹൃത്തുക്കളായ യുവാക്കള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിൽ 

eiMYYE780375

നെടുമങ്ങാട് : സുഹൃത്തുക്കളായ യുവാക്കള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. നെടുമങ്ങാട് ഉളിയൂര്‍ മണക്കോട് കാവിയോട്ടുമുകള്‍ കര്‍വേലിക്കോളനിയില്‍ വിജീഷ്(26), സുഹൃത്ത് വര്‍ക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്. പൂവത്തൂര്‍ കുശര്‍ക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്തുള്ള രണ്ട് പറങ്കിമാവ് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ പരിസരവാസികളില്‍ ചിലരാണ് മൃതദേഹം കണ്ടത്. ജെസിബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു.ബന്ധുക്കള്‍ ഇതുസംബന്ധിച്ച് ഞായറാഴ്ച പൊലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കാണുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!