കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ബിനുകുമാർ ബി.ജെ. നിലമേൽ എൻഎസ്എസ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. വെഞ്ഞാറമൂട് വെള്ളാണിക്കൽ ബിനു ഭവനിൽ പരേതനായ ഭുവനചന്ദ്രൻ നായരുടെയും ജഗദ കുമാരിയുടെയും മകനാണ് . അദ്ധ്യാപികയായ രഞ്ജു ആർ. എസാണ് ഭാര്യ. കേരള സർവ്വകലാശാല കാര്യവട്ടം സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായ പ്രൊഫസർ അബ്ദുൽ സലീമിൻ്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.