പെരുംകുളം : അക്ഷരത്തിന്റെ വർണ്ണ ലോകത്തേക്ക് ക്ലാസ് നിലവാരത്തിനനുസരിച്ച് ഭാഷാശേഷികൾ ഉറപ്പിക്കുന്നതിനായി ഈ അധ്യയന വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തന പരിപാടിയായ “എന്റെ ഭാഷ ശ്രേഷ്ഠ ഭാഷ”പദ്ധതിക്ക് പെരുംകുളം എ എം എൽ പി എസിൽ തുടക്കമായി.ഇതിനോടനുബന്ധിച്ച് ഭാഷ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.ആറ്റിങ്ങൽ ബി ആർ സി ട്രെയിനറും വിക്ടേഴ്സ് ചാനൽ ഫെയിമും ആയ സുഭാഷ് ഉദ്ഘാടനം ചെയ്തു.സ്കൂൾ എച്ച് എം പ്രവീൺ ,ഭാഷ ക്ലബ് അംഗങ്ങളായ ദിലിത്ത്, അക്ബർഷാ, റീന, രജിത എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.