കണ്ണൂർ തലശ്ശേരിയിൽ നടക്കുന്ന വായനച്ചങ്ങാത്തം സംസ്ഥാന തല ശിൽപ്പശാലയിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഉപജില്ല , പെരുങ്കുളം എഎൽഎംഎൽപിഎസ്സിലെ രക്ഷാകർതൃ പരിശീലനത്തിന്റെ ഭാഗമായുണ്ടായ രചനകൾ ചേർത്ത് നിർമ്മിച്ച മാസിക സംസ്ഥാനതല വിദഗ്ദ്ധ സമിതി വിലയിരുത്തി. കോർ എസ്.ആർ.ജി അംഗവും ആറ്റിങ്ങൽ ബി.ആർ.സി.യിലെ ടെയിനറുമായ വി.സുഭാഷ് പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിലെ കന്നട രചന മഞ്ചേശ്വരം ബിആർസിയിലെ കന്നട ഭാഷാധ്യാപിക വിദ്യാലക്ഷ്മി വായിച്ച് അവതരിപ്പിച്ചു. എസ്എസ്കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ , എസ്. സി. ഇ. ആർ. റ്റി റിസർച്ച് ഓഫീസർ അജി ഡി.പി, എസ്. എസ് കെ സംസ്ഥാന കൺസൾട്ടന്റ് രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. വിദ്യാലയത്തിൽ നടന്ന് വരുന്ന വായനച്ചങ്ങാത്തം പ്രവർത്തനങ്ങളെ സംസ്ഥാന സമിതി അഭിനന്ദിച്ചു.