മണമ്പൂർ : മണമ്പൂരിൽ കിണറ്റിൽ വീണ പൂച്ചയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മണമ്പൂർ അഞ്ചാം വാർഡിൽ പുത്തൻകോട് പൂണൻവിള വീട്ടിൽ രാധയുടെ വീട്ടിലെ കിണറ്റിലാണ് പൂച്ച അകപ്പെട്ടത്. വിവരം അറിഞ്ഞ വാർഡ് മെമ്പർ റാഷിദ് ഫയർ ഫോഴ്സിനെ അറിയിക്കുകയും ഫയർ ഫോഴ്സ് എത്തി പൂച്ചയെ രക്ഷപ്പെടുത്തുകയും ചെയ്തു.