കടയ്ക്കാവൂർ : വൃദ്ധമാതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മകനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വക്കം പ്രബോധിനി സ്കൂളിനു സമീപം നായർകോട്ട് വീട്ടിൽ സന്തോഷ് (44) ആണ് അറസ്റ്റിലായത്.മദ്യപിക്കാൻ പണം നൽകാത്തതിലുള്ള വിരോധം നിമിത്തം ആണ് 70 വയസ്സുകാരിയായ ബേബിയെ മകൻ സന്തോഷ് അടിച്ചുപരിക്കേൽപിച്ചു വധിക്കാൻ ശ്രമിച്ചത്. ജൂലൈ 6ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവം പരിക്കുപറ്റിയ ബേബിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വക്കത്തുള്ള യുവതിയുടെ വീട്ടിൽ കയറി അസഭ്യം പറഞ്ഞതിനും ശല്യപ്പെടുത്തിയതിനും കടയ്ക്കാവൂർ പോലീസ് കേസെടുത്തു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ എസ്. എച്ച്. ഒ അജീഷ്വി, എസ്ഐ ദിപു, എ.എസ്.ഐമാരായ ജയപ്രസാദ്, ശ്രീകുമാർ, സിപിഒ സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വർക്കല, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു