ജൂലൈ 10 അഖിലേന്ത്യാ തലത്തിൽ അങ്കണവാടി ജീവനക്കാരുടെ അവകാശ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐറ്റിയു ) ചിറയിൻകീഴ് പ്രോജക്ടിൻ്റെ നേതൃത്വത്തിൽ ഐസിഡിഎസ് ആഫീസിനു മുന്നിൽ അവകാശദിനമാചരിച്ചു.
അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, വേതനം വർദ്ധിപ്പിക്കുക, ജോലിഭാരം ലഘൂകരിക്കുക, ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിക്കുക, വിധവകളായ അങ്കണവാടി ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സിഡിപിഒ യ്ക്ക് നൽകി.തുടർന്നു നടന്ന യോഗം സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് സെൽവി ജാക്സൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സിന്ധു പ്രകാശ്, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.