വെഞ്ഞാറമൂട് : രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണ ബ്രേസ്ലെറ്റ് കളഞ്ഞു കിട്ടിയ യുവാവ് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു.വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി സുമിൻ ആണ് മാതൃകയായത്.ഇന്നലെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് മുൻഭാഗത്തുള്ള റോഡിൽ നിന്നാണ് സുമിന്‍ സ്വർണ്ണ ബ്രേസ്ലെറ്റ് കളഞ്ഞു കിട്ടിയത്. തുടർന്ന് സുമിൻ അത് വെഞ്ഞാറമൂട് പോലീസിൽ ഏൽപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് ഉച്ചയോടെ ബ്രേസിലേറ്റ് നഷ്ടപ്പെട്ട വെമ്പായം സ്വദേശി പോലീസ് സ്റ്റേഷനിൽ എത്തി ഏറ്റുവാങ്ങി.