Search
Close this search box.

ആറ്റിങ്ങലിൽ പാറക്വാറി ലൈസൻസ് തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ei2JQ3F18016

 

ആറ്റിങ്ങൽ സ്വദേശിയായ ബഷീർ എന്ന ആളിന് പാറക്വാറി ലൈസൻസ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കുളത്തൂപ്പുഴ റോക്ക് വുഡ് ജംഗ്ഷന് സമീപം മൂലയിൽ ഹൗസിൽ സജിൻ ഷറഫുദ്ദീൻ(42)-നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിക്കെതിരെ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ, അഞ്ചൽ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ, നെടുമങ്ങാട് പോലീസ് സ്റ്റേഷൻ തുടങ്ങി പല സ്റ്റേഷനുകളിലും സമാന രീതിയിലുള്ള നിരവധി കേസ്സുകൾ നിലവിലുണ്ട്. ആറ്റിങ്ങൽ ഡി. വൈ. എസ് പിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ സിസി, സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ. റ്റി. പി, അസി. സബ് ഇൻസ്പെക്ടർ ഉദയകുമാർ, താജുദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!