കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ നിന്നും ബാറ്ററികൾ മോഷണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ.
മോഷണങ്ങൾക്ക് ശേഷം ഒളിവിലായിരുന്ന വെട്ടൂർ വിളബ്ഭാഗം രോഹിണിയിൽ ഷിനു മോഹൻ (33), വെട്ടൂർ വിളബ്ഭാഗം കുട്ടത്തിവിള പുന്നവിള വീട്ടിൽ ഇഖ്ബാൽ (57) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി ഗോപിനാഥ് ഐ.പി.എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്. ഒ സനൂജ്, എസ്.ഐ വിജിത്ത് കെ നായർ, എ.എസ്.ഐ ഷജിം, എസ്.സി.പി.ഒ ബിനു,ഷാജി, സിപിഒമാരായ മഹേഷ്, കിരൺ, ശ്രീരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിൽ മോശം നടത്തിയിട്ടുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് മോഷണം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ തിരിച്ചറിഞ്ഞ്. തുടർന്ന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു