ആനാട്: വയോധികനായ ലോട്ടറി വില്പനക്കാരന്റെ പണം നഷ്ടമായതായി പരാതി.ആനാട് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തുന്ന പാലോട് കുറുപുഴ സ്വദേശിയായ രത്നാകരന്റെ പണമാണ് നഷ്ടമായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഓണ ബംബർ വാങ്ങാനായി കരുതിവെച്ചിരുന്ന മുപ്പതിനായിരം രൂപയാണ് നഷ്ടമായത്. കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങി മിനിട്ടുകൾക്കുള്ളിൽ തിരിച്ചുവരുന്നതിനിടയിൽ രൂപ നഷ്ടമാവുകയായിരുന്നു. കടയ്ക്ക് സമീപം ചിലർ നിന്നിരുന്നതായും പറയുന്നു.