അയിലം : അയിലം വാസുദേവപുരം ക്ഷേത്രത്തിലെ ഭരണസമിതി അംഗത്തെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചേർത്തല റയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാട് ചങ്ങരവെളിയിൽ വീട്ടിൽ അനു (25)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റു ചെയ്തു.
ഇയാൾ പൂജാരിയാണെന്ന് പോലീസ് പറഞ്ഞു. വാസുദേവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞമാസം 31 ന് രാത്രി 11നാണ് ആക്രമണം നടന്നത്. അപരിചിതരായ നാലു പേർ ക്ഷേത്രത്തിനുള്ളിൽ കടന്നത് അറിഞ്ഞ് എത്തിയ ഭരണ സമിതി അംഗം അരുണിനെ സംഘം ആക്രമിച്ചശേഷം കടന്നു കളയുകയായിരുന്നു. മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എസ്ഐ ശ്യാം പറഞ്ഞു