കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കവർച്ച കേസിലെ പ്രതിയും മോഷണത്തിനു ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്നതുമായ റിയാസിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വക്കം വലിയപള്ളിക്ക് സമീപം 26 വയസ്സുള്ള റിയാസിനെയാണ് പോലീസ് പിടികൂടിയത്. കുറ്റകൃത്യങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന റിയാസിനെതിരെ വർക്കല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു.12/04/2022തിയതി കവലയൂരിൽ നിന്നും മണനാക്ക് ഭാഗത്തേക്ക് രാത്രി ബൈക്കോടിച്ചു വന്ന യാത്രികനെ തടഞ്ഞുനിർത്തി വെട്ടുകത്തി കൊണ്ട് ആക്രമിച്ച ശേഷം മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത കേസിലാണ് ഇപ്പോൾ റിയാസ് അറസ്റ്റിൽ ആയത്. ഈ കേസിന് ആസ്പദമായ സംഭവവുമായി ബന്ധപ്പെട്ട് പറയടി വിഷ്ണു, അച്ചു എന്ന് വിളിക്കുന്ന അഖിൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞു വരികയാണ്. ഇടവ വെൺകുളം കൈത്തറി വിളാകം വീട്ടിൽ ആകാശിനെയാണ് പ്രതികൾ ആക്രമിച്ച് ഗുരുതരമായിപരിക്കേല്പിച്ചു കവർച്ച ചെയ്തത്. നിലയ്ക്കാമുക്ക് സ്വദേശിയായ ജോയി എന്നയാളെ ആക്രമിച്ച് പണവും മറ്റും കവർച്ച ചെയ്ത കേസിലും ഇവർ പ്രതികളാണ്. പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ചവരെയും സാമ്പത്തികമായി സഹായിച്ചവരെയും പോലീസ് അന്വേഷിച്ചു വരുന്നു.
പ്രതികൾക്ക് കടയ്ക്കാവൂർ,അഞ്ചുതെങ്,ചിറയിൻകീഴ് എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്.
ഒളിവിൽ കഴിഞ്ഞിരുന്ന റിയാസിനെ പിടികൂട്ടുന്നത്തിനായി എസ്എച്ച്ഒ അജേഷ് വി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തിവരവെയാണ് പിടിയിലായത്. പിടികൂടുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
കടയ്ക്കാവൂർ എസ്ഐ ദീപു,മാഹിൻ എഎസ്ഐ മാരായ ശ്രീകുമാർ, ജയകുമാർ എസ്. സി. പി. ഒ ജ്യോതിഷ് കുമാർ,സിയാദ്,ഡാനി,സുജിൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.