ചിറയിൻകീഴിൽ യുട്യൂബ് നോക്കി വൈനുണ്ടാക്കി സ്‌കൂളിൽ വിളമ്പി പന്ത്രണ്ടുകാരൻ, സഹപാഠി ആശുപത്രിയിൽ

eiVEBJ065973

 

ചിറയിൻകീഴ് : യുട്യൂബ് നോക്കി വൈനുണ്ടാക്കി സ്‌കൂളിൽ വിളമ്പി പന്ത്രണ്ടുകാരൻ.ആ വൈൻ കുടിച്ച സഹപാഠി ആശുപത്രിയിലായി. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്‌കൂളിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.  രക്ഷിതാക്കൾ വാങ്ങിക്കൊടുത്ത മുന്തിരി ഉപയോഗിച്ച് യുട്യൂബ് വീഡിയോയുടെ സഹായത്തോടെയാണ് 12 കാരൻ മിശ്രിതം തയ്യാറാക്കിയത്. ശേഷം ഇത് സ്‌കൂളിൽ കൊണ്ട് വരികയും ഒപ്പം ഉള്ളവർക്ക് നൽകുകയും ആയിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്‌കൂളിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു.  സംഭവത്തിൽ മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാർഥിയുടെ രക്ഷിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകിയതായും ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു. ഒപ്പം ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി സ്‌കൂൾ അധികൃതരും വ്യക്തമാക്കി.ഇതിന് പുറമെ സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!