
അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി ശുചിത്വ സാഗരം സുന്ദര തീരത്തിന്റെ ഭാഗമായി അഞ്ചുതെങ്ങിൽ കടലോര നടത്തം സംഘടിപ്പിച്ചു.
കായിക്കര അയ്യപ്പൻതോട്ടം കടപ്പുറത്ത് വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജബോസ്സ് സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്പിൻ മാർട്ടിൻ, ഫിഷറീസ് ദക്ഷിണ മേഖല ജോയിന്റ് ഡയറക്ടർ സ്മിത ആർ നായർ , ഫിഷറീസ് തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ ഷീജാ മേരി , ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബിഎൻ സൈജുരാജ്, സ്റ്റീഫൻ ലൂവിസ്, ഫ്ലോറൻസ് ജോൺസൺ, വാർഡ് മെമ്പർ സജി സുന്ദർ, തുടങ്ങിവർ ആശസകൾ നേർന്നു.
ഫിഷറീസ് എ എഫ് ഇ.ഒ വിഷ്ണു എസ് രാജ് കൃതജ്ഞതയും രേഖപ്പെടുത്തി. അയ്യപ്പൻതോട്ടത്ത് നിന്ന് ആരംഭിച്ച കടലോര നടത്തം ആറ് മണിയോടെ കായിക്കരയിൽ അവസാനിച്ചു.





