പുളിമാത്ത് : പുളിമാത്ത് ഗ്രാമ പഞ്ചായത്തിനും പുളിമാത്ത് ഗവ എൽ.പി.എസിനും അന്താരാഷ്ട്രാ ഗുണനിലവാര അംഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. പുളിമാത്ത് ഗവ എൽ.പി.എസ് ഓഡിറ്റോറിയത്തിൽ വെച്ച് ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഐ.എസ്.ഒ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രകാശനവും നിർവഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
e