Search
Close this search box.

കിളിമാനൂരിൽ പോലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

eiI2AL65425

 

കിളിമാനൂർ : കിളിമാനൂരിൽ പോലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ.തട്ടത്തുമല നെടുമ്പാറ ലക്ഷം കോളനിയിൽ വിനോദ്(41), നെടുമ്പാറ ചരുവിള പുത്തൻ വീട്ടിൽ അനീഷ്(34), നെടുമ്പാറ സുജാ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന സുജീഷ് (31), വട്ടപ്പച്ച കുണ്ടുവിള വീട്ടിൽ അഭിലാഷ്(24), നെടുമ്പാറ ലക്ഷം വീട്ടിൽ സുമേഷ് (29), വണ്ടന്നൂർ മണിലാൽ മന്ദിരത്തിൽ മണിലാൽ(33) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജൂലൈ 29രാത്രി പതിനൊന്ന് മണിയോടെ കിളിമാനൂർ ബാറിന് സമീപം പൊതുസ്ഥലത്ത് സംഘർഷം നടന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അടിപിടി തടയുന്നതിനിടയിൽ ഇവർ പൊലീസിനെ ആക്രമിക്കുകയും കിളിമാനൂർ പൊലീസ് സി.പി.ഒ കിരണിന് പരിക്കേൽക്കുകയുമായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ്ഐ വിജിത്ത് കെ നായർ, എ എസ് ഐ ഷാജു, സിപിഒമാരായ ശ്രീരാജ്, പ്രിജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!