ഗണിതം മധുരമാക്കാൻ പ്രൈമറി അധ്യാപക പരിശീലനത്തിന് തുടക്കമായി

 

കിളിമാനൂർ : ഗണിതം മധുരമാക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ഉല്ലാസ ഗണിതം,ഗണിത വിജയം പദ്ധതികളുടെ അധ്യാപക പരിശീലനത്തിന് തുടക്കമായി. കിളിമാനൂർ ബി ആർ സി പരിധിയിലെ ഒന്ന്,രണ്ട് ക്ലാസിലെ അധ്യാപകർക്ക് ഉല്ലാസ ഗണിതം പരിശീലനമാണ് നൽകിയത്. മൂന്ന്,നാല് ക്ലാസിലെ അധ്യാപകർക്ക് ഗണിത വിജയം പരിശീലനവുമാണ് കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഉല്ലാസ ഗണിതം അടിസ്ഥാന ഗണിത ശേഷികൾ ഉറപ്പിക്കാൻ ഊന്നൽ നൽകുന്നു. ഗണിത വിജയം കുട്ടികൾക്ക് താല്പര്യത്തോടെയും ആസ്വാദ്യകരമായും ഗണിത പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം ഒരുക്കുന്നു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സാബു വി ആർ പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കളികളിലൂടെയും നിത്യജീവിത സന്ദർഭങ്ങളിലൂടെയും ഉള്ള ഗണിത പഠനം കുട്ടികളിൽ ആത്മവിശ്വാസം വളർത്തും. അധ്യാപക പരിശീലകരായ സ്മിത പി കെ, ദീപ ടി എസ്, ധന്യ ടി എസ്, മായ ജി എസ്, ഷാനവാസ് ബി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!