Search
Close this search box.

ദേശീയ പതാകയുടെ നിർമ്മാണ ചുമതലയേറ്റെടുത്ത് ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ

 

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീക്ക് കീഴിലെ നൻമ, വിഗ്നേശ്വര എന്നിങ്ങനെ 2 അയൽക്കൂട്ടം യൂണിറ്റുകൾ ദേശീയ പതാകയുടെ നിർമ്മാണ ചുമതലയേറ്റെടുത്തത്. ഏകദേശം 13 വനിതകൾ ത്രിവർണ്ണ പതാക തുന്നിച്ചേർക്കുന്നതിന്റെ തിരക്കിലാണ്. ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം ഈ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കുന്ന ആദ്യത്തെ കുടുംബശ്രീ സിഡിഎസും ആറ്റിങ്ങലാണ്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, സിഡിഎസ് ചെയർപേഴ്സൺ എ.റീജ, വാർഡ് കൗൺസിലർ ജീവൻലാൽ എന്നിവർ യൂണിറ്റംഗങ്ങളെ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

പതാകയുടെ വലുപ്പവും ഇതിനുപയോഗിക്കുന്ന തുണിയുടെ തരത്തിനും അനുസരിച്ചാണ് വില നിശ്ചയിച്ചിട്ടുള്ളത്. 20 രൂപ മുതൽ 40 രൂപ വരെ വിലയുള്ള പതാക ഇവിടെ നിന്നും ലഭ്യമാണ്. ആദ്യ മോഡൽ പതാക നിർമ്മിച്ച് ജില്ലാ മിഷനിൽ കാണിച്ച് അനുമതി വാങ്ങിയ ശേഷമാണ് യൂണിറ്റംഗങ്ങൾ പ്രവർത്തനം ആരംഭിച്ചത്. രണ്ട് ദിവസം പിന്നിടുമ്പോൾ 1000 ത്തിൽ അധികം ദേശീയ പതാക ഇവർ നിർമ്മിച്ചു കഴിഞ്ഞു. കൂടാതെ ഈ മേഖലയിലെ കുട്ടികളെ ഉൾപ്പെടുത്തി പുതിയതായി രൂപീകരിച്ച മഞ്ചാടി കിളികൾ എന്ന ബാലസഭയിലെ കുരുന്നുകളും പതാക നിർമ്മാണത്തിനായി മുതിർന്നവരെ സഹായിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സംരഭത്തിന് പിന്നിലുണ്ട്. നഗരത്തിലെ പൊതു വിദ്യാലയങ്ങളിൽ നിന്നും ശേഖരിച്ച വിവിധ അളവിലുള്ള 4000 പതാകയുടെ ഓർഡറും, തലസ്ഥാനത്തെ എൻസിസി ഡിപ്പാർട്ട്മെന്റിലേക്കുള്ള 1000 പതാകയുടെ ഓർഡറും പൂർത്തിയാക്കുന്ന തിരക്കിലാണിവർ. നഗരസഭ അധികാരികളുടെ മേൽനോട്ടത്തിലാണ് വിദ്യാലയങ്ങളിൽ നിന്നുള്ള ഓർഡറുകൾ കുടുംബശ്രീക്ക് ലഭിച്ചത്. ഈ മാസം 13ന് മുമ്പായി ഓർഡർ കിട്ടിയ മുറക്ക് നിർമ്മിച്ച പതാകകൾ ബന്ധപ്പെട്ടവർക്ക് കൈമാറും. ഇത്തരത്തിൽ വിജയകരമായി മുന്നേറുന്ന കുടുംബശ്രീ പ്രവർത്തകരെ ഉശപ്പെടുത്തിക്കൊണ്ട് സപ്ലെകൊ പോലുള്ള സ്ഥാപനങ്ങൾക്ക് തുണി സഞ്ചി നിർമ്മിച്ച് നൽകാനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!